ദ്രശ്യം
തിരക്കഥ തന്നെയാണ് താരം എന്ന് വീണ്ടും വീണ്ടും പറഞ്ഞുറപ്പിക്കയാണ് ദൃശ്യം എന്ന കൊച്ചു വലിയ സിനിമ..
അത്രമേൽ ലളിതമായൊരു കഥാതന്തുവിനെ അത്രകണ്ട് ലളിതമല്ലാത്ത വഴികളിലൂടെ അതിശയോക്തി ഒട്ടും അനുഭവപ്പെടാതെ, ഒഴുക്കു തെറ്റാതെ ഓളങ്ങളിലുലയാതെ കരക്കെത്തിക്കുന്നതിൽ ജിത്തു ജോസഫ് പൂർണ്ണമായി വിജയിച്ചിരിക്കുന്നു...
ഇതായിരുന്നോ വാഴ്ത്തിപാടിയ സിനിമ എന്ന തോന്നലുണ്ടാക്കും വിധം നീളമേറിയ വിരസതനിറഞ്ഞ ആദ്യപകുതിക്കൊടുവിൽ, ചടുലമായ, ആകാംഷ നിറഞ്ഞ രണ്ടാം പകുതിയിലേക്ക് സിനിമ ചുവടുമാറുമ്പോൾ അതുവരെ ആലസ്യത്തിലിരുന്ന പ്രേക്ഷക മനസ്സിനെ സിനിമയേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ തക്കവിധം രൂപപരിണാമം പ്രാപിക്കുന്നുണ്ട് ദൃശ്യം. സിനിമയിലെ കഥാപാത്രങ്ങളെക്കാൾ ആകാംഷ പ്രേക്ഷകന് നല്ക്കാൻ കഴിഞ്ഞത് തന്നെയാണ് ഈ സിനിമയുടെ വിജയം, സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞിരിക്കുന്നതും അവിടെ തന്നെയാണ്...
നല്ലൊരു സിനിമാനുഭവം സമ്മാനിച്ചതിനൊപ്പം മലയാളസിനിമ ജിത്തുവിനോട് കടപ്പെടെണ്ടത് നല്ല മൂന്ന് അഭിനേതാക്കളെ കാട്ടിതന്നതിനും കൂടെയാണ്. ഷാജോണ്‍, ആശാ ശരത്ത്, ബേബി എസ്തർ എന്നീ മൂന്നുപേർ ദ്രിശ്യത്തിനു നല്കിയ മൈലേജ് ചെറുതല്ല, കലിപൂണ്ട് നില്ക്കുന്ന സഹദേവന്റെ പുറകിൽ പേടിച്ചരണ്ടു നിൽക്കവേ ആ കണ്ണുകളിൽ ഒളിച്ചിച്ച ഭയം മതി ബേബി എസ്തർ എന്ന കൊച്ചുകുട്ടിയുടെ അഭിഅയമികവിന് അളവുകോലായി. കോമാളി വേഷങ്ങൾ മാത്രമല്ല കരുത്തുറ്റ കാമ്പുള്ള വേഷങ്ങളും കയ്യിൽ ഭദ്രമാണെന്ന് ഒറ്റപടത്തിലൂടെ തന്നെ ഷാജോണ്‍ തെളിയിച്ചിരിക്കുന്നു..
മോഹൻലാലിനെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത ഒരു കഥാപാത്രമാണ് ജോർജ്ജുകുട്ടി പക്ഷെ അതിസൂക്ഷ്മമായ സാധാരണമായ അസാധാരണത്വം ഒട്ടുമില്ലാതെ ചിലപ്പോഴെങ്കിലും ഇയാൾ അഭിനയിക്കാൻ മറന്നു പോകുന്നോ എന്ന തോന്നലുണ്ടാക്കും വിധം ലളിതമായി അഭിനയിച്ചു ഫലിപ്പിക്കാൻ മോഹൻലാലിനായിട്ടുണ്ട്, വരുണിനെ കുഴിച്ചുമൂടിയ കുഴിക്കരികിൽ ഇനി എന്ത് എന്നാലോചിച്ചു നിൽക്കുന്ന ആ ഒരൊറ്റ രംഗം മതി ലാൽ എന്ന അഭിനയപ്രതിഭയെ അളക്കാൻ..
നായകനും വില്ലനുമില്ലാതെ, ന്യൂ ജനറേഷന്റെ അവിഹിതമില്ലാതെ, വില്ലനേയും പരിവാരങ്ങളെയും ഒറ്റയ്ക്ക് നേരിട്ട് അടിച്ചു പറപ്പിക്കുന്ന അതിമാനുഷികത്വമില്ലാതെ, കള്ളോ,കഞ്ചാവോ ഫക്ക് വിളികളോ ഇല്ലാതെ തികച്ചും ലളിതമായി എന്നാൽ അത്രകണ്ട് നിസാരവൽക്കരിക്കാനാകാത്ത കരുത്തുറ്റ തിരക്കഥയാൽ ഒരു മികച്ച ക്രൈം ത്രില്ലറിൽ വന്നുകൂടരുതാത്ത ചെറിയ ചില തെറ്റുകളെ പോലും മറയ്ക്കുന്നതരത്തിൽ സിനിമ ഒരുക്കിയ ജിത്തു ജോസഫ് നിങ്ങളാണ് താരം...
ന്നലുണ്ടാക്കും വിധം ലളിതമായി അഭിനയിച്ചു ഫലിപ്പിക്കാൻ മോഹൻലാലിനായിട്ടുണ്ട്, വരുണിനെ കുഴിച്ചുമൂടിയ കുഴിക്കരികിൽ ഇനി എന്ത് എന്നാലോചിച്ചു നിൽക്കുന്ന ആ ഒരൊറ്റ രംഗം മതി ലാൽ എന്ന അഭിനയപ്രതിഭയെ അളക്കാൻ..
നായകനും വില്ലനുമില്ലാതെ, ന്യൂ ജനറേഷന്റെ അവിഹിതമില്ലാതെ, വില്ലനേയും പരിവാരങ്ങളെയും ഒറ്റയ്ക്ക് നേരിട്ട് അടിച്ചു പറപ്പിക്കുന്ന അതിമാനുഷികത്വമില്ലാതെ, കള്ളോ,കഞ്ചാവോ ഫക്ക് വിളികളോ ഇല്ലാതെ തികച്ചും ലളിതമായി എന്നാൽ അത്രകണ്ട് നിസാരവൽക്കരിക്കാനാകാത്ത കരുത്തുറ്റ തിരക്കഥയാൽ ഒരു മികച്ച ക്രൈം ത്രില്ലറിൽ വന്നുകൂടരുതാത്ത ചെറിയ ചില തെറ്റുകളെ പോലും മറയ്ക്കുന്നതരത്തിൽ സിനിമ ഒരുക്കിയ ജിത്തു ജോസഫ് നിങ്ങളാണ് താരം...
No comments:
Post a Comment