Monday, 23 December 2013

ബിരിയാണി

 ബിരിയാണിയുടെ കൊതിയൂറുന്ന മണമാണ് കേരളമെമ്പാടുമിപ്പോള്‍.. വന്‍ നഗരങ്ങള്‍ കയ്യടക്കിവച്ചിരുന്ന ബിരിയാണിരുചികള്‍ ചെറുപട്ടണങ്ങള്‍ പിന്നിട്ട് ഇപ്പോള്‍വൈകുന്നേര ങ്ങളിൽ  ഗ്രാമങ്ങളി ലും  മസാലമണം പരത്തി  പലതരം ബിരിയാണികളുടെ ആവിപറക്കുന്ന ചിത്രങ്ങള്‍ ജനങ്ങളെ മാടിവിളിയ്ക്കുന്നു. ഹൈദ്രാബാദി ,തലശ്ശേരി ,കോഴിക്കോടൻ ,ധം . അതേ..
 കേരളം ബിരിയാണിപ്പിടിയിലമര്‍ന്നിരിയ്ക്കുന്നു... ഒരുകാലത്ത്തലശ്ശേരി യുടെ  കുത്തകയായിരുന്ന ബിരിയാണിരുചികള്‍ മലയാളികളുടെ നാവിലെ  രസമുകുളങ്ങളെ ഉദ്ദീപിപ്പിച്ചുകൊണ്ട് വ്യത്യസ്തമായ രുചികളുടെ ലോകത്തിലേക്ക്‌  കൂട്ടി കൊണ്ടു പോയിട്ട് നാലോ അഞ്ചോ വര്ഷം  മാത്രം പഴക്കംചെന്ന, ഈ പുതു ശൈലി  നമ്മുടെ വൈകുന്നേരങ്ങളെ രുചിയുടെ  പുതിയ ഒരു മാന്ത്രിക  ലോകത്തിലേക്ക്‌  കൂട്ടി കൊണ്ടുപോകുന്നു വിവിധ  ചേരുവയിൽ  കോഴി ,ബീഫ് ,മീൻ ,ചെമ്മീൻ ,കപ്പ ,ചക്ക  ഇങ്ങനെ പോകുന്നു ബിരിയാണിയുടെ പേരുകൾ 
 ആഘോഷങ്ങളെന്തുമാവട്ടെ, തീന്മേശകളില്‍ താരം ആവിപറക്കുന്ന ബിരിയാണി തന്നെ. മാംസാഹാരം നിഷിദ്ധമായ ചില വീടുകളിൽ  ഫ്രൈഡ് റൈസും സോയാബീന്‍ കറിയും സോസും  സോസേജുകളും വിശേഷാവസരങ്ങളില്‍ ഇടംപിടിക്കാന്‍ തുടങ്ങുന്നതും ബിരിയാണിപ്രേമത്തിന്റെ മറ്റൊരു വശമായി  കരുതാം.

Saturday, 21 December 2013

3G  ഫോണുകൾ 

3 G . ഫോണ്‍ ഉപയോക്താക്കളുടെ ഒരു പ്രധാന പരാതിയാണ് ബാറ്ററി വേഗം തീര്‍ന്നു പോകുന്നു എന്നത്. വിവര സാങ്കേതിക വിദ്യയുടെ മറ്റു മേഖലകളിലുണ്ടായ കുതിച്ചു ചാട്ടം ബാറ്ററി രംഗത്ത് ഉണ്ടായിട്ടില്ല എന്നത് ഒരു വലിയ പോരായ്മ തന്നെയാണ്. ആന്ദ്രോയ്ഡ്, ഐ ഒ.എസ്, വിന്‍ഡോസ്, സിംബയന്‍ ഫോണുകളില്‍ കണ്ണഞ്ചിക്കുന്ന പലതരത്തിലുള്ള ആപ്പുകള്‍ കാണാമെങ്കിലും അവയില്‍ മിക്കതും ബാറ്ററി കുടിച്ചു തീര്‍ക്കുന്നതില്‍ മുമ്പന്മാരാണ്. എന്നാല്‍ സുദീര്‍ഘമായ ബാറ്ററി സമയം വാഗ്ദാനം ചെയ്യുന്ന ഫലപ്രദമായ ആപ്ലിക്കേഷനുകള്‍ ഇല്ല എന്നു തന്നെ പറയാം. Advanced Task killer, Juice Defender തുടങ്ങിയ ആപ്പുകള്‍ ഫോണിന്റെ പ്രവര്‍ത്തന രീതി നിയന്ത്രിച്ച്് ബാറ്ററി കുറെയൊക്കെ ലാഭിക്കുമെങ്കിലും തമ്മില്‍ ഭേദം തൊമ്മന്‍ ആണ് അവ എന്നേ പറയാനുള്ളൂ. എങ്ങനെ ഉപയോഗിച്ചാലും ബാറ്ററി ദീര്‍ഘമായി നിലനില്‍ക്കുന്ന സാങ്കേതിക വിദ്യ കണ്ടുപിടിക്കുന്നതു വരെ, സൂക്ഷിച്ച് ഉപയോഗിക്കുക എന്ന ഒറ്റ വഴിയേ നമുക്കു മുന്നിലുള്ളൂ. ബാറ്ററി ലാഭിക്കാനുള്ള പത്ത് വിദ്യകള്‍ ഇതാ... 1. വൈബ്രേഷന്‍ ഓഫ് ചെയ്യുക: സാധാരണ റിംഗ്‌ടോണിനൊപ്പം വൈബ്രേഷന്‍ കൂടി ഓണ്‍ ആക്കിയിടുന്നത് ഫോണ്‍ ബാറ്ററി വേഗത്തില്‍ തീരാനിടയാക്കും. റിംഗ്‌ടോണുകളേക്കാള്‍ കൂടുതല്‍ ഊര്‍ജം വൈബ്രേഷന് ആവശ്യമാണ്. സ്‌ക്രീന്‍ ടച്ച് ചെയ്യുമ്പോള്‍ വൈബ്രേഷന്‍ ഒരു അലങ്കാരമായി കാണരുത്. അതും ബാറ്ററി വറ്റിക്കും. 2. SCREEN LIGHT / BRIGHTNESS കുറക്കുക: സ്‌ക്രീനിന് കൂടുതല്‍ വെളിച്ചം ഉപയോഗിക്കുന്നത് ബാറ്ററി കൂടുതല്‍ ചെലവാകാനിടയാക്കും. ഏറ്റവും കൂടിയ ബ്രൈറ്റ്‌നസ് സെറ്റ് ചെയ്യുമ്പോള്‍ മിക്ക ഫോണിലും ഈ മുന്നറിയിപ്പ് വരാറുണ്ട്. ഫോണില്‍ ഓട്ടോ ബ്രൈറ്റ്‌നസ് സംവിധാനം ആക്ടിവേറ്റ് ചെയ്യുന്നതാണ് ഉത്തമം. 3. SCREEN TIME OUT കുറക്കുക: ഉപയോഗിക്കാത്ത സമയത്ത് സ്‌ക്രീനില്‍ വെളിച്ചം തങ്ങിനില്‍ക്കുന്ന സമയം കുറക്കുക. സാധാരണ ഗതിയില്‍ 15 മുതല്‍ 30 സെക്കന്റ് വരെയാണ് ടൈമൗട്ട് ഉണ്ടാവാറുള്ളത്. ഇത് അഞ്ച് സെക്കന്റായി കുറച്ചാല്‍ ബാറ്ററി ലാഭിക്കാം. ഓരോ തവണയും ഉപയോഗം കഴിഞ്ഞയുടനെ സ്‌ക്രീന്‍ ഓഫ് ചെയ്യുന്നതും നല്ലതാണ്. 4. ആവശ്യമല്ലെങ്കില്‍ OFF ചെയ്യുക: മണിക്കൂറുകള്‍ ഫോണ്‍ ഉപയോഗിക്കില്ല എന്നുറപ്പുണ്ടെങ്കില്‍ അത് ഓഫ് ചെയ്യുന്നതാണ് നല്ലത്. സ്ലീപ്പ്, ഇനാക്ടീവ് മോഡുകളില്‍ ഇടുന്നതിനേക്കാള്‍ ബാറ്ററി ലാഭിക്കാന്‍ ഇതുകൊണ്ട് കഴിയും. ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഇടങ്ങളില്‍ ദീര്‍ഘനേരത്തെക്ക് കയറുമ്പോള്‍ ഓഫ് ചെയ്യാം. 5. CHARGING ശരിയായ രീതിയില്‍ : ബാറ്ററി ശരിയായ രീതിയില്‍ മാത്രം ചാര്‍ജ് ചെയ്യുക. ലിഥിയം ഓണ്‍, നിക്കല്‍ ബാറ്ററികളാണ് പൊതുവെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കാറുള്ളത്. ഇവ രണ്ടും തമ്മില്‍ കാതലായ വ്യത്യാസമുണ്ടെങ്കിലും ദിവസത്തില്‍ ഒരുതവണ എന്ന രീതിയില്‍ ചാര്‍ജ് ചെയ്യാം. ബാറ്ററി 20 ശതമാനത്തില്‍ കുറഞ്ഞാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് 100 ശതമാനം ചാര്‍ജ് ചെയ്യുന്നതാണ് നല്ലത്. ചാര്‍ജര്‍ കൈവശമുണ്ടെന്ന് കരുതി എല്ലായ്‌പോഴും ചാര്‍ജിലിടുന്നത് ബാറ്ററിയുടെ ബാക്ക്അപ്പ് ശേഷി നശിപ്പിക്കും. 6. OPEN AIR-ല്‍ വെക്കുക: കുടുസ്സായ ഇടങ്ങളില്‍ ഫോണ്‍ വെക്കുന്നത് ഫോണ്‍ ചൂടാകാനും റേഞ്ച് കണ്ടെത്തുന്നതിനായി കൂടുതല്‍ ആയാസപ്പെടാനും ഇടയാക്കും. ഇത് ബാറ്ററിയെ ബാധിക്കും. യാത്ര ചെയ്യുമ്പോഴും മറ്റും ഫോണ്‍ കൈയില്‍ വെക്കുന്നതാണ് നല്ലത്. ബാഗിലും ജീന്‍സ് പോക്കറ്റിലും ഇടുന്നത് ഒഴിവാക്കാം. 7. GPS പ്രവര്‍ത്തന രഹിതമാക്കുക: ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്ന ജി.പി.എസ് സംവിധാനം ആവശ്യമില്ലാത്ത സമയങ്ങളില്‍ ഓഫാക്കിയിടുക. സാറ്റലൈറ്റുകളിലേക്ക് ഡാറ്റ അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന സംവിധാനമാണല്ലോ ജി.പി.എസ്. കോള്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ഊര്‍ജം പലപ്പോഴും ഇതിന് ആവശ്യമായി വരാറുണ്ട്. ഫോണ്‍ ആക്ടീവ് അല്ലാത്തപ്പോഴും ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന GPS ബാറ്ററി കുടിക്കുന്നത് നമ്മള്‍ അറിയില്ല. 8. ബ്ലൂടൂത്ത്, വൈഫൈ, 3ജി/4ജി പ്രവര്‍ത്തന രഹിതമാക്കുക: ആവശ്യമില്ലാത്ത സമയങ്ങളില്‍ ബ്ലൂടൂത്ത്, വൈഫൈ, 3ജി അല്ലെങ്കില്‍ 4ജി സൗകര്യം പ്രവര്‍ത്തന രഹിതമാക്കുന്നത് ബാറ്ററി ലാഭിക്കാന്‍ നല്ലതാണ്. കണക്ഷന്‍ ഇല്ലാത്ത സമയങ്ങളില്‍ ഇവ സ്വയം തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കും. ഇത് ബാറ്ററി നഷ്ടപ്പെടാനിടയാക്കും. 9. ചൂടാവാതെ ശ്രദ്ധിക്കുക: സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിക്ക് പഥ്യം ചൂടില്ലാത്ത അവസ്ഥയാണ്. അതിനാല്‍ തുടര്‍ച്ചയായി ഉപയോഗിച്ച് ചൂടാക്കാതിരിക്കുക. ഫോണ്‍ ചൂടായെന്നു കണ്ടാല്‍ കുറച്ചുനേരം ഉപയോഗരഹിതമാക്കി വെക്കുക. അതുപോലെ സൂര്യതാപം നേരിട്ട് പതിക്കാത്ത രീതിയിലും ചൂടുള്ള യന്ത്രങ്ങളുടെ സമീപത്തും വെക്കരുത്. 10. App-കള്‍ Close ചെയ്യുക: പല ആപ്പുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കുന്ന സംവിധാനമാണ് മിക്കവാറും എല്ലാ സ്മാര്‍ട്ട് ഫോണുകളിലുമുള്ളത്. ഒരു ആപ്പ് തുറന്ന ശേഷം മറ്റൊന്നിലേക്ക് പോവാന്‍ അധികമാളുകളും ഉപയോഗിക്കുന്ന രീതി നേരെ HOME Button അമര്‍ത്തുകയാണ്. ഇത് തെറ്റാണ്. ഉപയോഗിക്കുന്ന ആപ്പില്‍ നിന്ന് Back Switch അമര്‍ത്തി ഹോം സ്‌ക്രീനില്‍ എത്തുന്നതാണ് ശരിയായ രീതി. പല ആപ്പുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോഴുള്ള ബാറ്ററി നഷ്ടം തടയാന്‍ Juice Defender തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കാം. സ്‌ക്രീന്‍ ഓഫ് ആകുന്നതോടെ ബാക്ക്ഗ്രൗണ്ടിലുള്ള പ്രവര്‍ത്തനം നിശ്ചലമാക്കുന്നതാണ് ഇത്തം ആപ്ലിക്കേഷനുകള്‍."v
പ്രതികരിക്കാത്തവർ 


കുറച്ചു നാൾ തലസ്ഥാന നഗരിയില്‍ ജീവിച്ചതിന്റെയും ദിവസവും സെക്രട്ടേറിയേറ്റ് ഏരിയ യിലൂടെ   നടക്കേണ്ടി വന്നിട്ടുള്ളതതിന്റെയും അനുഭവത്തില്‍ നിന്നും എഴുതുന്നതാണ് ഇത്.
ആദ്യം തന്നെ പലപ്പോഴും മനസ്സില്‍ തോന്നിയിട്ടുള്ളത്ാണെങ്കിലും, ഒരിക്കല്‍ പോലും പ്രതികരിക്കാന്‍ ധൈര്യം ഇല്ലാ ത്ത തുകൊണ്ട്‌  മനസ്സില്‍ പ്രാകി കടന്നു പോയിട്ടുള്ള ദിനങ്ങൾ  അനവധി ഉണ്ടായിട്ടും ഒരു  വീട്ടമ്മക്ക് പ്രതികരിക്കാൻ  തോന്നിയത്  അഭിവാദ്യങ്ങൾ  അർഹിക്കുന്നത് തന്നെയാണ്  ഇനി ഇതിൽ രാഷ്ട്രീയം ഉണ്ടെങ്കിൽ അത് ചികയാൻ ഒട്ടും ആഗ്രഹിക്കുന്നുമില്ല
തിരുവനന്തപുരത്ത്  ജീവിചിട്ടുള്ള  ഏതു മനുഷ്യനും  ഒരിക്കലെങ്കിലും പ്രതി കരിക്കണ മെന്നു  ചിന്തിച്ചിട്ടുള്ള തും  എന്നാൽ ഉണ്ടാകാവുന്ന ഭാവി ഷ്യ ത്ത്  ഓർത്ത്   സഹിക്കുക മാത്ര മാണ്‌  ചെയ്യുന്നത്.

  സമരങ്ങള്‍ക്കെതിരായിട്ടുള്ള ഒരു ആശയ പ്രകടനമല്ല ഇത്. സമരങ്ങള്‍ കേരളീയ സമൂഹത്തില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളെ കുറിച്ചു അജ്ഞ്ഞനുമല്ല. ജനത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ജനകീയ സമരങ്ങള്‍ പ്രോത്സഹിക്കപ്പെടേണ്ടതാണ്. ഇത്തരത്തിലുള്ള ശക്തമായ ജനകീയ സമരങ്ങള്‍ ഇല്ലാത്ത പക്ഷം ഭരണകൂടങ്ങളുടെ ഏകാധിപത്യം ജനജീവിതം ദുസ്സഹം ആക്കുമെന്നതില്‍ സംശയമില്ല.

തിരുവനന്തപുരം നഗരത്തിൽ ഒരോ ദിവസവും ഉണ്ടാകുന്ന ഗതാഗത കുരുക്കിന്‌ ഒരു പരിധി വരെ പാളയം മുതൽ  സ്റ്റാച്ച്യു ജംഗ്ഷൻ വരെ നടക്കുന്ന  പ്രതി ഷേധ  ജാഥ കളും സമരങ്ങളും കാരണമാകുന്നുണ്ട്‌
പലപ്പോഴും സമരങ്ങളുടെ ആവശ്യകത ചോദ്യം ചെയ്യപ്പെടുമ്പോൾ മറ്റൊരു കാര്യം ഓർക്കേണ്ടതുണ്ട്‌, പൊതുജനത്തിനു ബുദ്ധിമുട്ടാകരുത്‌ എന്നു കരുതിയെങ്കിലും ചിലപ്പോഴൊക്കെ ഭരണകൂടങ്ങൾ തങ്ങളുടെ ജന ദ്രോഹപരമായ നടപടികളെ തിരുത്താൻ നിർബന്ധിതരാകാറുണ്ട്‌.  ഇവിടെ  എല്ലാ രാഷ്ടീയ പാർട്ടികളും തങ്ങളെ വോട്ടുതന്നു വിജയിപ്പിച്ച സാധാരണക്കാരായ പൊതുജനത്തെ സൗകര്യപ്രദമായ  വിധത്തിൽ  മറക്കുകയാണ്‌. ചില സമരങ്ങൾ കാണുമ്പോൾ ഇവര്ക് വോട്ടു ചെയ്ത   സമ്മതിദായകന്റെ ഗതികേട് ഓർത്തു  പോകുകയാണ്      

Friday, 20 December 2013

ദുബായിലെ വില പേശ ലുകൾ




ദുബായിലെ വില പേശ ലുകൾ 


അലവി യുടെ  കൂടെ ദയര  മാര്‍കെറ്റില്‍ ഷോപ്പിങ്ങിനു പോയി. അധികവും പാകിസ്ഥാനികളുടെ കട.അലവിക്ക്  ആണെങ്കില്‍ ഉര്‍ദു അത്ര വശം ഇല്ല. അവന്‍ കടയില്‍ കയറി ചോതിക്കുന്നു, ' ഹൌ മച്?' 
പാകിസ്ഥാനി കച്ചവടക്കാരന്‍ '' ഫിഫ്ടി'അലാവിക്ക  എന്നോട്, ഈ ചൈന വ്യാജന് അമ്പതു ദിര്‍ഹാമോ? അല്ല ഇവന്‍ പാകിസ്ഥാനി രൂപ  അയിരിക്കും  ഉദ്ദേശിച്ചത്''

സംഭവം അതല്ല പാകിക്ക് തെറ്റിയത് ആണ്.. ഫിഫ്ടീന്‍ ആണ് അവന്‍ ഉദ്ദേശിച്ചത്. പറഞ്ഞപ്പോള്‍ അത് ഫിഫ്ടി ആയി പോയി. കാരണം അവര്‍ ഇംഗ്ലീഷ് പറഞ്ഞാല്‍ അങ്ങിനെ ആണ്. പതിനഞ്ചു പറഞ്ഞു അഞ്ചിന് കൊടുക്കുക എന്നത് ആണ് അവരുടെ രീതി. അതിനു നാം നന്നായി വില പേഷണം. ഉര്‍ദു അറിയാത്ത അലാവിക്ക  എങ്ങിനെ വില പേശും?

എസ് എസ് എല്‍ സി പാസാവാന്‍ വേണ്ടി കഷ്ടപ്പെട്ട് ഒന്ന് മുതല്‍ നൂറു വരെ ഹിന്ദിയില്‍ എണ്ണാന്‍ പഠിച്ച കാര്യംഅലവിക്ക  പറഞ്ഞു. അങ്ങിനെ ,എസ് എസ് എല്‍ സി പ്രയോഗിച്ചു തുടങ്ങി.

ഉസ്കോ കിത്നാ ഹൈ? ഉസ്കോ കിതനാ ഹൈ? അങ്ങിനെ ചോദ്യവും മറുപടിയും, വിലപേശലും വില കുറയ്ക്കലും വാങ്ങലും മുറ പോലെ നടന്നു. പെട്ടെന്ന് ആണ് അവന്‍റെ ഉസ്കോ കിതനാ ഹൈ മാറിയിട്ട് ഉസകീ കിത്നാ ഹും? ആവുന്നത്. എനിക്ക് ആകാംക്ഷ ആയി.

'' എന്താടോ  ചോദ്യത്തിന്റെ സ്റ്റൈല്‍ മാറ്റിയത്? ഞാന്‍ ചോദിച്ചു.....
'' അത് പെണ്ണുങ്ങളുടെ കുപ്പായ തുണി അല്ലേ? അത് കൊണ്ട് ഞാന്‍ സ്ത്രീ ലിംഗം ഉപയോഗിച്ചത് ആണ്. തമാശ . പുസ്തുവും ഉര്‍ദുവും മാത്രം പറയുന്ന പച്ച  പട്ടാണികളോട് ആണ് കാക്കായുടെ ഒരു ഹിന്ദി ഗ്രാമ്മര്‍.


ഈ കഥ പെട്ടെന്ന് ഓര്‍മ വരാന്‍ ഒരു കാരണം ഉണ്ട്. വില പേശുക എന്നത് പഴയ കാല ഗള്‍ഫു പര്ച്ചസിങ്ങിന്‍റെ ഒരു പ്രത്യേകത  ആണ്. വലിയ വലിയ ഷോപ്പിംഗ്‌ മാളുകളുടെ വരവോടു കൂടി ഇത് തീര്‍ത്തും കുറഞ്ഞു. എങ്കിലും വില പേശല്‍ നടക്കുന്നചെറിയ കടകളും വെള്ളി യാഴ്ച  തോറുമുള്ള  ഫ്ലീ  മാർക്കറ്റ്‌ കളും  ഇപ്പോളും ഉണ്ട്.


ഇത്രയും എഴുതിയപ്പോൾ  ഡ്രാ ഗൻ  മാർക്കറ്റ്‌ എന്ന പേരിൽ  ഉള്ള  ചൈന മാർക്കറ്റിൽ  നടന്ന ഒരു കഥ കൂടി  കുറിക്കട്ടെ .

ഒരു സുഹൃത്ത്‌ ഒരു ചൈനക്കാരന്‍ന്‍റെ കടയില്‍ പോയി ഒരു ഷൂ വിനു വില ചോദിച്ചു.

ചൈനക്കാരന്‍ പറഞ്ഞു, '' ട്വന്റി ഫൈവ്''
സുഹൃത്ത്‌, ''ടെന്‍ ഓക്കേ''
ചൈനക്കാരന് അത് തീരെ ഇഷ്ടപ്പെട്ടില്ല. അവന്‍ ഉടനെ ദേഷ്യത്തോടെ പറഞ്ഞു, '' ഗോ ഗോ ഗോ ഗോ ഗോ ''
അപ്പോള്‍ രസികന്‍ ആയ എന്‍റെ സുഹൃത്ത്‌, ''ഒണ്‍ലി വണ്‍ ഗോ, നോ ഗോ ഗോ ഗോ , ബെകോസ് മൈ ഷോപ്പ് ഈസ്‌ വെരി നിയര്‍'' ഇത് കേട്ടപ്പോള്‍ ദേഷ്യം വന്ന ചൈനക്കാരനും ചിരിച്ചു പോയി. അവന്‍ ജോലി ചെയ്യുന്ന ശോപും ചിനക്കാരന്റെ ഷോപ്പും  അടുത്ത് അടുത്ത് ആണ്.

Wednesday, 18 December 2013

കളി കള ത്തോട് വിട പറയുമ്പോൾ

കളി കള ത്തോട്  വിട പറയുമ്പോൾ

രണ്ട് മഹാപ്രതിഭകളുടെ വിടപറയൽ വേദനയോടെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു കായികപ്രേമികൾ. അതിലൊരാൾ വിടവാങ്ങിക്കഴിഞ്ഞു.  മുംബെ വാങ്കഡെ സ്‌റ്റേഡിയത്തിലെ വെസ്റ്റിൻഡീസുമായുള്ള  ടെസ്റ്റ് മത്സരത്തോടെ സച്ചിൻ ടെൻഡുൽക്കർ പാഡ് അഴിച്ചുമാറ്റി. ഇപ്പോഴും വിടവാങ്ങൽ പ്രഖ്യാപിക്കാൻ മടിച്ചുനിൽക്കുന്ന ടെന്നീസ് ഇതിഹാസം റോജർ ഫെഡററാണ് ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന മറ്റൊരു കായികപ്രതിഭ. രണ്ടുപേർക്കും കളിയിലും ജീവിതത്തിലും സമാനതകളേറെ. ഇരുവരും വാരിയെടുത്ത റെക്കാഡുകളുടെ കഥ ഇനിയും ആവർത്തിക്കേണ്ടതില്ല. രണ്ടുപേരും കളിയെ പ്രേമിച്ചവർ. റെക്കാഡുകൾ ഒന്നൊന്നായി അവരെ തേടിയെത്തുകയാണുണ്ടായത്
സച്ചിനും ഫെഡററും നേടിയ റെക്കാഡുകൾ പലതും ഭേദിക്കപ്പെട്ടേക്കാം. അങ്ങിനെ സംഭവിക്കണമെന്നാണ് ഇരുവരും ആഗ്രഹിക്കുന്നതും. ക്രിക്കറ്റിനേയും ടെന്നീസിനേയും കേവലം കായികവ്യവഹാരങ്ങളിൽനിന്നു സർഗ്ഗാത്മകവും മനോഹരങ്ങളുമായ  കലാസൃഷ്ടികളായി പരിവർത്തനം ചെയ്തു എന്നതാണ് ഇവർ നൽകിയ മഹത്തായ സംഭാവന. ക്രിക്കറ്റ് ക്രീസിലെ സച്ചിന്റെയും ടെന്നീസ് കോർട്ടിലെ ഫെഡററുടെയും ശരീരചലനങ്ങളെ അതീവസൂക്ഷ്മതയോടെ സംവിധാനം ചെയ്ത നൃത്തച്ചുവടുകളോടല്ലാതെ മറ്റെന്തിനോടാണ് താരതമ്യം ചെയ്യുക? വിജയത്തിലും പരാജയത്തിലും ഇരുവരും സ്വീകരിക്കുന്ന മനോസംയമനവും നിസ്സംഗതയും മറ്റാരാണ് പ്രകടിപ്പിച്ചിട്ടുള്ളത്?
"ക്രിക്കറ്റാണ് ഞങ്ങളുടെ മതം, സച്ചിനാണ് ഞങ്ങളുടെ ദൈവം' എന്ന് ആർത്തുവിളിക്കുന്നതിനോടൊപ്പം ദേശീയപതാക ഇന്ത്യൻ യുവത്വം ആവേശത്തോടെ കൈകളിലേന്തുന്നതും കൂട്ടിവായിക്കുമ്പോഴാണ് നാനാത്വത്തിൽ ഏകത്വം എന്ന ഉദാത്തമായ ആശയവും മതാതീത സഹോദര്യവും മതനിരപേക്ഷ ലോകവീക്ഷണവും സമന്വയിക്കുന്നത് നമുക്ക് കാണാൻ കഴിയുന്നത്. സച്ചിനെ പോലെ ഇങ്ങിനെ രാജ്യത്തെ ഒന്നിപ്പിക്കുന്ന മറ്റാരാണ് ഇന്ന് ഇന്ത്യയിലുള്ളത്? രാഷ്‌ട്രീയത്തിലോ സാഹിത്യത്തിലോ മറ്റേതെങ്കിലും മേഖലകളിലോ ഇങ്ങനെയൊരു പാൻ ഇന്ത്യൻ വ്യക്തിത്വത്തെ കാണാൻ കഴിയുമോ? ഫെഡററുടെ കാര്യത്തിലും ഏതാണ്ട് ഇതേ സ്ഥിതിവിശേഷം കാണാൻ കഴിയും. ജനസംഖ്യയിലും മറ്റും കേരളത്തേക്കാൾ ചെറുതാണ് സ്വിറ്റ്‌സർലൻഡ്. ഫെഡററും വിവിധരാജ്യങ്ങളിൽ റാക്കറ്റ് വീശുമ്പോൾ സ്വിസ് പതാക വീശി സ്വിസ് കായികപ്രേമികൾ പ്രോത്സാഹിപ്പിക്കാറുണ്ട്. പലപ്പോഴും ഫെഡററെ സ്വിസ് ടെന്നിസ് ഇതിഹാസമായി വിശേഷിപ്പിക്കാറുണ്ട്. എന്നാൽ സ്‌പെയിൻകാരനായ നദാലിനെയോ സെർബുകാരനായ ജോക്കോവിച്ചിനേയോ പോലെ ഒരു രാജ്യത്തിന്റെ മാത്രം സ്വത്തായി ആരും ഫെഡററെ കാണുന്നില്ല. ഫെഡററുടേതുപോലെ പാൻ ഗ്ലോബൽ അപ്പീലുള്ള മറ്റൊരു സ്‌പോർട്സ് താരവും ഇന്ന് ലോകത്തുണ്ടെന്ന് തോന്നുന്നില്ല.
കുടുംബജീവിതത്തിന്റെ കാര്യത്തിലും സച്ചിനും ഫെഡറർക്കും സമാനതകൾ ഏറെ. രണ്ടുപേരുടെയും കായിക നേട്ടങ്ങൾക്കുള്ള അടിത്തറ സ്വന്തം സഹധർമ്മിണിമാരിൽനിന്നു ലഭിക്കുന്ന പിന്തുണയും പ്രോത്സാഹനവുമാണെന്ന് കാണാം. രണ്ടുപേരും തങ്ങളേക്കാൾ പ്രായമുള്ളവരെയാണ് വിവാഹം കഴിച്ചത്. സച്ചിനേക്കാൾ ഭാര്യ ഡോ. അഞ്ജലിക്ക്  ആറുവയസ്സ് കൂടുതൽ. 1990 മുംബെ എയർപോർട്ടിൽ വച്ച് യാദൃച്ഛികമായിട്ടാണ് സച്ചിൻ അഞ്ജലിയെ കണ്ടത്. ആദ്യനോട്ടത്തിൽ തന്നെ സച്ചിൻ തന്റെ ജീവിതപങ്കാളിയെ തിരഞ്ഞെടുത്തു. 1995ൽ വിവാഹം. ശിശുരോഗവിദഗ്ദ്ധയായിരുന്ന അഞ്ജലി പ്രാക്ടീസവസാനിപ്പിച്ച്, കളിക്കാൻ പോവുന്നിടത്തെല്ലാം സച്ചിനെ അനുഗമിക്കുന്നു. തിരിച്ചടികളുണ്ടാവുമ്പോൾ സച്ചിന് ആശ്വാസം പകരുന്നു. ടെന്നീസ് കളിക്കാരിയായിരുന്ന ഭാര്യ മിർക്കയ്ക്ക് ഫെഡററേക്കാൾ മൂന്നു വയസ്സ് കൂടുതൽ. അതുമൊരു പ്രഥമദർശന പ്രേമം. മിർക്ക ടെന്നീസ് വെടിഞ്ഞ് നിരന്തരം ഫെഡററോടൊപ്പം യാത്രചെയ്യുന്നു... ഇരട്ടക്കുട്ടികളെ പ്രസവിച്ച് വിശ്രമിച്ച ഏതാനും മാസങ്ങളൊഴിച്ച് ഫെഡറർ കളിക്കുന്ന എല്ലാ ടൂർണമെന്റുകളിലും ഗാലറിയിൽ സ്ഥാനംപിടിക്കുന്നു.

വികാരജീവികളും അരാജകജീവിതം നയിക്കുന്നവരുമാണ് കായികലോകത്തുള്ളവരിൽ പലരും. അവരിൽ നിന്നെല്ലാം വ്യത്യസ്തരായി കുടുംബബന്ധങ്ങളുടെ പരിപാവനത പരിരക്ഷിച്ചും മാന്യതയും പക്വതയും പ്രകടിപ്പിച്ചും സച്ചിനും ഫെഡററും വേറിട്ടുനിൽക്കുന്നു. സച്ചിൻ കളിയവസാനിപ്പിച്ചു. മിക്കവാറും അടുത്ത ടെന്നീസ് സീസൺ കഴിയുന്നതോടെ ഫെഡററും ബാറ്റ് താഴെവയ്ക്കാനാണ് സാദ്ധ്യത സച്ചിനേയും ഫെഡററേയും മാതൃകയാക്കി കളിയിലും ജീവിതത്തിലും മുന്നേറുന്ന നിരവധി കായിക താരങ്ങളുണ്ട്. ഇവരിൽ നിന്നും മറ്റൊരു സച്ചിനും ഫെഡററും,ഉയർന്നുവരാൻ തീർച്ചയായും സാദ്ധ്യതയുണ്ട്.

, അതുമാത്രമാണ് ഇപ്പോൾ നമ്മെ ആശ്വസിപ്പിക്കുന്നത്.

ഒരു മലബാറി മോഹം

ഒരു മലബാറി  മോഹം 

 കേരളത്തില്‍ ജോലി കിട്ടിയ അറബി, ബാപക്കെഴുതുന്ന കത്ത് !!! അസ്സലാമു അലൈകും, കൈഫ്‌ ഹാലക് യാ അബ്വീ, കോപ്പ്‌ അറബിയൊക്കെ മറന്നു ബാപ്പാ. ബാപ്പ വീട്ടിലെ മലയാളി ഹൌസ് മെയിഡായി വന്ന എന്റെ ഉമ്മാനെ കെട്ടിയത്‌ കൊണ്ട് ഇപ്പോള്‍ മലയാളം എഴുതാനും വായിക്കാനും പഠിച്ചു എന്ന്‍ കരുതുന്നു. ഇവിടെ കൊച്ചിയിലെ ഒരു സ്വകാര്യ എണ്ണ ഖനന കമ്പനിയില്‍ തന്നെയാണ് പണി. പണി ഭയങ്കര ബുദ്ധിമുട്ടൊക്കെത്തന്നെയാണ് ബാപ്പാ. അവിടന്ന് പഠിച്ച് വന്ന“ഓയില്‍ ലിഫ്റ്റിങ് ടെക്നോളജി” കോര്‍സിന്റെ സര്‍ട്ടിഫിക്കേറ്റ് ഇവിടത്തെ പഞ്ചായത്ത് അപ്പീസര്‍ പോലും അറ്റസ്റ്റ് ചെയ്തു തരുന്നില്ല. അത് അംഗീകാരം ഇല്ലാത്ത കോര്‍സാണത്രെ. അവര്‍ ബാപ്പാനെയും എന്നേയും അഡ്മിഷന് കോഴ വാങ്ങി പറ്റിച്ചതാ ബാപ്പാ. അവരുടെ “പൈലിങ് & സേഫ്റ്റി എഞ്ചിനീറിങ്” കോര്‍സും തട്ടിപ്പാണ് എന്ന കാര്യം മൂത്താപ്പാന്റെ മോനോട് പറയണം. റൂമില്‍ ഖത്തര്‍, കുവൈറ്റ്, ബഹറിന്‍ തുടങ്ങീ ദരിദ്ര രാജ്യത്ത് നിന്നുമുള്ള കുറച്ച് പേരും ഈ കമ്പനിയില്‍ ജോലി നോക്കുന്നു. കൂടാതെ ഒരു തമിഴ് നാട്ടു കാരനും റൂമില്‍ ഉണ്ട്. ഞങ്ങള്‍ പണിയെടുത്ത് പണിയെടുത്ത് വെയിലു കൊണ്ട് ആകെ കറുത്ത് കരുവാളിച്ച് കൂടെയുള്ള തമിഴന്റെ ചേലുക്കായി ബാപ്പാ. ഞങ്ങളുടെ സൂപ്പര്‍വൈസര്‍ ഒരു കരിവീട്ടി വീരാനിക്കാടെ മകന്‍ അയ്മൂട്ടിയാണ്. അവന്റെ ബാപ്പ പണ്ടെങ്ങാന്‍ ഗള്‍ഫില്‍ ഒരു അറബി വീട്ടില്‍ പണിക്കു നിന്നിരുന്നത്രേ. അന്നു നമ്മള്‍ അവരെ പീഡിപ്പിച്ച് പണിയെടുപ്പിച്ചതിന്റെ ദേഷ്യം ഇപ്പോള്‍ ഞങ്ങളോടാണ് തീര്‍ക്കുന്നത്. പിന്നെ ദുബായിയിലെ പുറമ്പോക്കില്‍ താമസിക്കുന്ന നമ്മുടെ അമ്മായിയുടെ മകന്‍ ഇവിടെ അടുത്തുള്ള ഒരു വീട്ടില്‍ ഹൌസ് ഡ്രൈവറായി ജോലിയെടുക്കുന്നുണ്ടെന്ന് അറിഞ്ഞു. ഇവിടെ ഞായറാഴ്ചയും ഓവര്‍ടൈം പണി ഉള്ളത് കൊണ്ട് അവനെ കാണാന്‍ പോകാന്‍ കഴിയാറില്ല.“അല്‍ മാജിദ് സുല്‍താനി അല്‍ ഗല്‍താനി” എന്ന അവന്റെ പേര് അവര്‍ “കോരന്‍” എന്നാണ് വിളിക്കുന്നത്. പണ്ട് ഗള്‍ഫില്‍ ഗ്രോസറി നടത്തി പണക്കാരായ ഒരു കുടുംബമാണ് അത്. പണ്ട് അവരുടെ ഗ്രോസറിയില്‍ കയറി അറബി പിള്ളേര്‍ വഴക്കുണ്ടാക്കാറുള്ളതിന്റെ ദേഷ്യമാണ് അവര്‍ക്ക്. അവന് ഭക്ഷണത്തിന്റെ കാര്യത്തില്‍ വലിയ കുഴപ്പമില്ല. ആ വീട്ടുകാരുടെ മുന്‍ തലമുറക്കാര്‍ കഴിക്കാറുണ്ടായിരുന്ന “കഞ്ഞി” അതിന്റെ സൈഡ് ഡിഷായ “ചമ്മന്തി”പിന്നെ വിശേഷ ദിവസങ്ങളില്‍ “ചുട്ട പപ്പടവും ചക്കകൂട്ടാന്‍ വെച്ചതും ഉണ്ടാകും കൂടുതല്‍ അവിവരം അടുത്ത കത്തില്‍ അരീക്കാം .

ഉത്രാടം തിരുനാളും അനന്ത പുരിയിലെ അവധിയും

ഉത്രാടം തിരുനാളും  അനന്ത പുരിയിലെ അവധിയും 

ഭരണാധികാരി അല്ലാതിരുന്ന ഉത്രാടം തിരുന്നാൾ അന്തരിച്ചപ്പോൾ അവധി കൊടുത്തത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല: വി ടി ബലറാം, എം. എൽ. എ 

ഇനീം മനസ്സിലാവാത്ത കുറെ കാര്യങ്ങൾ കൂടി ഉണ്ട് കുട്ടാ...

ഭരണഘടനാപരമായ ഒരു പദവിയും വഹിക്കാത്ത മദാമ്മയുടെ പടം കേന്ദ്ര സർക്കാരിന്റെ എല്ലാ ഉദ്ഘാടന പരസ്യങ്ങളിലും കൊടുക്കുന്നത് എന്തിനാ.

ശിഹാബ് തങ്ങൾ എന്തെങ്കിലും ഭരണഘടനാ പദവി വഹിച്ചിരുന്നോ. അദ്ദേഹം മരിച്ചപ്പോൾ മലപ്പുറം ജില്ല അവധി ആയിരുന്നല്ലോ. എന്തിനാ ?

ബംഗ്ലൂരിലെ 500 ഏക്കർ പാലസ് ഗ്രൌണ്ടും, മൈസൂർ പാലസും, നൂറു കണക്കിന് കിലോ സ്വർണവും സർക്കാരിന് വിട്ടു കൊടുക്കാത്ത വോഡയാർ മരിച്ചപ്പോൾ കർണാടക മുഴുവൻ അവധി ആയിരുന്നു. എന്തിനാ ?

തിരുവിതാംകൂർ രാജവംശം തുടങ്ങിയ KSRTC ഡീസൽ അടിക്കാൻ പാകമില്ലാതെ കുത്തു പാള എടുത്ത് നിൽക്കുന്നു. അത് എന്ത് കൊണ്ടാ...?

ശ്രീ ചിത്തിര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്ന സ്ഥാപനത്തിനുള്ള സ്ഥലവും കെട്ടിടവും തിരുവിതാംകൂർ രാജവംശം കൊടുത്തതായിരുന്നു. UDF സർക്കാർ കാലികറ്റ് യൂണിവേഴ്സിറ്റി സ്ഥലം പ്രൈവറ്റ് ട്രസ്റ്റിനു വിട്ടു കൊടുത്തത് ആർക്കു വേണ്ടിയാ ?

തിരുവിതാംകൂർ രാജാവ് കേരള സർക്കാരിന് കൊടുത്ത കോവളം പാലസ്, കേന്ദ്ര സർക്കാരിന് കൊടുത്തു അതിൽ സർക്കാർ ഹോട്ടൽ തുടങ്ങി, അതിനെ വിറ്റു തുലച്ചു ഇപ്പോൾ സ്വകാര്യ വ്യക്തിയുടെ കയ്യിൽ എത്തിച്ചു. ഇത് നെഹ്രുവിന്റെ സോഷ്യലിസം ആണോ, രാജാവിന്റെ ഫ്യുഡലിസം ആണോ, ബാലരാമിന്റെ പപ്പുയിസം ആണോ ?

രാജാവ് പദ്മനാഭസ്വാമിയുടെ സ്വത്ത് മുഴുവൻ സംരക്ഷിച്ചു. ആ സ്വത്തിന്റെ ഓഹരി അടിച്ചു മാറ്റാൻ ബി നിലവിറക്ക് ചുറ്റും തെരണ്ടി വാലുകൊണ്ട് അടി കൊണ്ട പട്ടിയെ പോലെ മണത്തു നിൽക്കുന്നത് ആരാ ?

മോടിലാൽ - ജവഹർലാൽ - ഇന്ദിര - രാജീവ്‌ - സോണിയ - രാഹുൽ...ഇതാണോ ജനാധിപത്യം വരുന്ന വഴി. ഇളമുറ തമ്പുരാന്റെ രാജ സദസ്സിൽ റിയാലിറ്റി ഷോയിൽ പാട്ട് പാടിയും നൃത്തം ചവിട്ടിയും എലിമിനേഷൻ കടന്നു MLA സീറ്റ് വാങ്ങിയത് ആരാ ?

ഉടുതുണിക്ക്‌ മറുതുണി ഇല്ലാതെ അന്യ നാട്ടിൽ നിന്ന് വന്ന താങ്കളുടെ നേതാവ് എങ്ങിനെ തിരുവിതാംകൂറിനെ കൂടി ഭരിച്ച ബ്രിട്ടീഷ്‌ രാജവംശത്തിലെ എലിസബത്ത്‌ രാജ്ഞിയേക്കാൾപണക്കാരി ആയി. ആ സ്വത്തിൽ നിന്ന് കുറച്ചു കൊടുത്തു നമ്മുടെ KSRTC യെ രക്ഷിച്ചൂടെ. അല്ലെങ്കിൽ പാവങ്ങൾക്ക് ചികിത്സിക്കാൻ ശ്രീ ചിത്തിര പോലെ ഒരു സ്ഥാപനം തുടങ്ങികൂടെ. സ്വന്തം ചികിത്സക്ക് കോടികൾ വിദേശത്തേക്ക് ഒഴുക്കുമ്പോൾ എന്താ ഈ ജനാധിപത്യ വാദികൾ ഇങ്ങനെ ചിന്തിക്കാത്തത്?

തിരുവനന്തപുരത്ത് നൂറു കൊല്ലം മുൻപ് രാജാവ് ഇട്ട കുടിവെള്ള പൈപ്പ് ഇപ്പോഴും പൊട്ടുന്നില്ല, 10 കൊല്ലം മുൻപ് ഗന്ധിയന്മാർ ഇട്ട പൈപ്പ് പൊട്ടുന്നു...എന്താ കാരണം ?

അങ്ങിനെ മനസ്സിലാവാത്ത കുറെ കാര്യങ്ങൾ ഉണ്ട് ബലരാമാ. ഇങ്ങനെ ഉള്ള ചോദ്യങ്ങള ചോദിച്ചാൽ കൊച്ചൌസെഫ് ചിറ്റിലപ്പിള്ളി എന്തെങ്കിലും തരും എന്ന് കരുതി ആണെങ്കിൽ വേണ്ട. ഇതിനൊക്കെ പണം കൊടുത്താൽ അദ്ദേഹം പാപ്പരാവും. വെറുതെ ഇങ്ങനെ ഫേസ്ബുക്കിൽ ശീൽക്കാരം നടത്താതെ കുറച്ചു പാട്ടോ, നൃത്തമോ ഒക്കെ പഠിച്ചാൽ അടുത്ത തെരഞ്ഞെടുപ്പിന് പപ്പുമോൻ വാലിട്ടടിക്കെട വാലുരാമാ എന്ന് പറയുമ്പോൾ എന്തെങ്കിലും ചെയ്ത് ഒരു MLA സീറ്റ് ഒപ്പിക്കാം.

തുലാ വർഷം

തുലാ വർഷം 

ഉറങ്ങുന്ന ഭൂമിയെ നോക്കി ഉറങ്ങാതെ കാവല്‍ ഇരിക്കുന്ന

 നക്ഷത്രങള്‍ക്ക് വേണ്ടി ഭൂമി കാത്തു സൂക്ഷിച്ച പ്രണയ സമ്മാനം ,

സുപ്രഭാതംതുലാവര്‍ഷമേ നീ മുല്ലപ്പെരിയാറിന്‍റെ പരിസരത്ത് പെയ്യല്ലേ..കഴിഞ്ഞ മൂന്നുവര്‍ഷമായി ഞങ്ങള്‍ അതിനെക്കുറിച്ച് സംസാരിക്കപോലും ഇല്ല.!അതിനുമുന്‍പ്‌ കുറെ ഒലത്തിയതാ,ചില രാഷ്ട്രീയനായാടികളും കോണകം കഴുകാത്ത എഴുത്തുകാരുംചേര്‍ന്ന്.എന്തുചെയ്യാനാ ഇപ്പോള്‍ അവരൊക്കെ അതുമറന്നന്നേ..!

എന്റെ ഒരു അവസ്ഥ

എന്റെ ഒരു  അവസ്ഥ 


പെയ്യെരുതേ യെന്ന്
കുശവനും
തിമർത്തു പെയ്യ ണേ യെന്ന്‌
കുടക്ക ച്ചോ ടക്കാ രനും
കാറ്റടി ക്കരുതേ യെന്നു
കർഷകനും
കാറ്റാടിക്കൂ  എന്നു  പമ്പരക്കാരനും
മഞ്ഞു വീഴട്ടെ എന്നു ഞാനും
നിലാവ് വേണമെന്ന് നീയും
പ്രാ ർ ത്ഥി യ്കുന്നു .......
ഇനി
പ്രണയിച്ചവനെ കെ ട്ടണമെന്ന്
നീയും ,
നിശ്ചയിച്ച തു നടക്കണേ യെന്നു
നിന്റെ അച്ഛ നും ,
തടി കേടാകരുതേ
എന്ന് ഞാനും
പ്രാ ർ ത്ഥി ച്ചു തുടങ്ങു മ്പോ ഴാകും
കളി ...........തുടങ്ങുക ..
 പിന്നെ സത്യം പറയാലോ പെണ്ണെ
പടച്ചോ നായതോണ്ടാ കേ ട്ടോ ...
ഞാനാണെ ങ്കിൽ
ഇട്ടെറിഞ്ഞ്‌ ഒരു പോക്കാണ്ട് പോയേർന്നു '.................