Wednesday, 29 January 2014

പുതിയ പോലീസ് പീഡനങ്ങൾ

 പുതിയ  പോലീസ്  പീഡനങ്ങൾ 


പണ്ട് പോലീസ് പ്രതികളെ പീഡിപ്പിച്ചിരുന്നത് സുനാപ്പിയില്ഈര്ക്കില്പ്രയോഗം ... മൂത്രം കുടിപ്പിക്കുക ... തല കീഴായി കെട്ടി തൂക്കുക ...ഉറങ്ങാന്വിടാതിരിക്കുക,ഗരുഡൻ  തൂക്കം ,ഗോലി കൈവെള്ള യിൽ വച്ച് മേലെ മേശ കാല് വയ്കുക  ... തല്ലുക അങ്ങിനെ കുറെ കലാ പരിവാടികള്നടത്തിയായിരുന്നൂ 

കാലം മാറിയപ്പോള്പോലീസ് പീഡനങ്ങളും മാറി ... 

ഇപ്പൊ വെറുതെ ഇരിക്കുന്ന പ്രതിക്ക് മൊബൈല്ഫോണ്കൊടുത്ത് വിളിക്കെടാ വീട്ടിലേക്കു എന്ന് പറയും .. മണിക്കൂറുകളോളം ഭാര്യയോട് സംസാരിക്കാന്അനുവദിക്കും ... മൊബൈല്നിലത്ത് വയ്ക്കാന്സമ്മതിക്കില്ല പെലീസ് 

ചുമ്മാ ഒരു മൂഡും ഇല്ലാതിരിക്കുമ്പോ കുറെ പോലീസുകാര്വന്നു പിടിച്ച് കൊണ്ട് പോയി ഹോട്ടലില്കയറ്റും ... വെറുതെ ഒരു ചായേം കടിയും മതി സാറേ പൊറോട്ടയും ബീഫും ഒന്നും വേണ്ടാന്നു പറഞ്ഞാല്കേള്ക്കില്ല ... എല്ലാം വാങ്ങി തരും ... എന്തിനു സ്വന്തം ഭാര്യയെ വരെ ഹോട്ടലില്എത്തിച്ച് നമ്മളെ കൊണ്ട് സംസാരിപ്പിക്കും .. ഒരുമിച്ച് നിര്ബന്ധിച്ച് കാപ്പി കുടുപ്പിക്കും പുതിയ  പോലീസ്  പീഡനങ്ങൾ 

Wednesday, 8 January 2014

ആഘോഷമായി പ്രവാസി ഭാരതീയ ദിവസ്‌; കോരനു കഞ്ഞി കുമ്പിളില്‍ തന്നെ...!

ആഘോഷമായി പ്രവാസി ഭാരതീയ ദിവസ്‌; കോരനു കഞ്ഞി കുമ്പിളില്‍ തന്നെ...!

 പന്ത്രണ്ടാമതു പ്രവാസി ഭാരതീയ ദിവസിന്‌ ഡല്‍ഹിയില്‍ വേദിയുണര്‍െന്നങ്കിലും സാധാരണക്കാരായ പ്രവാസികള്‍ക്കു കഞ്ഞി കുമ്പളില്‍ തന്നെ. ബഹുഭൂരിപക്ഷം പ്രവാസികളും അതി സങ്കീര്‍ണ ജീവിത സാഹചര്യത്തിലൂടെയാണു കടന്നുപോകുന്നതെങ്കിലും അതൊന്നും പ്രവാസി സമ്മേളനത്തില്‍ ചര്‍ച്ചയാവില്ലെന്നു വ്യക്‌തം. വ്യവസായപ്രമുഖരുടെ കൂടിച്ചേരലുകള്‍ക്കും വന്‍ ബിസിനസ്‌ സാധ്യതകള്‍ക്കും മാത്രമുള്ള വേദിയാവുകയാണു പ്രവാസി ഭാരതീയ ദിവസ്‌. കോടികള്‍ മുടക്കി ആഘോഷിക്കുന്ന ഈ മാമാങ്കം സാധാരണക്കാരായ പ്രവാസികളുടെ ഒരു പ്രശനത്തിനും ചെവികൊടുക്കില്ല.
പ്രവാസി ഭാരതീയ ദിവസില്‍ മുഴുവന്‍ സെഷനുകളിലും പങ്കെടുക്കാന്‍ പ്രതിനിധികള്‍ അടയ്‌ക്കേണ്ടത്‌ 18,500 രൂപയാണ്‌. ഡല്‍ഹിയില്‍ സമ്മേളനത്തിനു പങ്കെടുത്ത്‌ ഒരു പ്രവാസിക്കു തിരിച്ചുപോകണമെങ്കില്‍ വിമാനക്കൂലിയടക്കം ഒരു ലക്ഷത്തോളം ചെലവു വരും. ഇത്രയും പണം മുടക്കി സമ്മേളനത്തിന്‌ എത്താന്‍ സാധാരണക്കാരായ പ്രവാസികള്‍ക്കു സാധ്യമല്ല. എത്തിയാല്‍ തന്നെ അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ായനുള്ള വേദിയും സമ്മേളനത്തിലില്ല. അവസാന ദിവസം ഒരു മണിക്കൂര്‍ മാത്രമാണ്‌ ഇതിനായി നീക്കിവച്ചത്‌. പ്രമുഖര്‍ പ്രസംഗിച്ചുകഴിയുന്നതോടെ സെഷന്റെ സമയപരിധിയും അവസാനിക്കും.
കഴിഞ്ഞവര്‍ഷം കൊച്ചിയില്‍ നടന്ന പ്രവാസി സമ്മേളനത്തിലെ തീരുമാനങ്ങള്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. യു.എ.ഇയില്‍ തടവില്‍ കഴിയുന്ന ഇന്ത്യക്കാരുടെ മോചനവുമായി ബന്ധപ്പെട്ട്‌ ഇരു സര്‍ക്കാറുകള്‍ തമ്മിലുണ്ടാക്കിയ കരാറും പ്രാവര്‍ത്തികമായിട്ടില്ല. രണ്ടായിരത്തിലേറെ ഇന്ത്യന്‍ തടവുകാരാണ്‌ യു.എ.യില്‍ മാത്രം തടവില്‍ കഴിയുന്നത്‌. ഇതില്‍ നൂറോളം സ്‌ത്രീകളാണ്‌. എന്‍.ആര്‍.ഐ കുടുംബത്തിനുള്ള ഗ്യാസ്‌ സബ്‌സിഡി പിന്‍വലിക്കാനുള്ള നീക്കവും പ്രവാസികള്‍ക്കു തിരിച്ചടിയാവും. ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള സീസണില്‍ ടിക്കറ്റ്‌ നിരക്കുകൂട്ടി വിമാനക്കമ്പനികള്‍ പ്രവാസികളെ പിഴിയുന്നതു തടയാനുള്ള നടപടിയും ഉണ്ടാകുന്നില്ല. സാധാരണക്കാരായ പ്രവാസികളെ ദുരിതത്തിലാക്കുന്ന ഇത്തരം കാര്യങ്ങളിലൊന്നും പ്രവാസി ഭാരതീയ ദിവസിന്‌ ഉത്‌കണ്‌ഠയില്ല. ഇന്നലത്തെ സെഷനില്‍ പങ്കെടുത്ത വ്യോമയാന സഹമന്ത്രി കെ.സി.വേണുഗോപാല്‍ വ്യക്‌തമാക്കിയതും മറ്റു വിമാനക്കമ്പനികളുടെ നിരക്കുവര്‍ധനയില്‍ ഇടപെടാനാവില്ലെന്നു തന്നെ. കേന്ദ്ര- സംസ്‌ഥാന സര്‍ക്കാറുകള്‍ വിമാന ടിക്കറ്റില്‍ ഏര്‍പ്പെടുത്തിയ 52 ശതമാനം നികുതി സീസണില്‍ പിന്‍വലിച്ചു നിരക്കു കുറയ്‌ക്കണമെന്നാണു  പ്രധാന ആവശ്യം.
-

Saturday, 4 January 2014

ദ്രശ്യം

ദ്രശ്യം 
തിരക്കഥ തന്നെയാണ് താരം എന്ന് വീണ്ടും വീണ്ടും പറഞ്ഞുറപ്പിക്കയാണ് ദൃശ്യം എന്ന കൊച്ചു വലിയ സിനിമ..

അത്രമേൽ ലളിതമായൊരു കഥാതന്തുവിനെ അത്രകണ്ട് ലളിതമല്ലാത്ത വഴികളിലൂടെ അതിശയോക്തി ഒട്ടും അനുഭവപ്പെടാതെ, ഒഴുക്കു തെറ്റാതെ ഓളങ്ങളിലുലയാതെ കരക്കെത്തിക്കുന്നതിൽ ജിത്തു ജോസഫ് പൂർണ്ണമായി വിജയിച്ചിരിക്കുന്നു...

ഇതായിരുന്നോ വാഴ്ത്തിപാടിയ സിനിമ എന്ന തോന്നലുണ്ടാക്കും വിധം നീളമേറിയ വിരസതനിറഞ്ഞ ആദ്യപകുതിക്കൊടുവിൽ, ചടുലമായ, ആകാംഷ നിറഞ്ഞ രണ്ടാം പകുതിയിലേക്ക് സിനിമ ചുവടുമാറുമ്പോൾ അതുവരെ ആലസ്യത്തിലിരുന്ന പ്രേക്ഷക മനസ്സിനെ സിനിമയേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ തക്കവിധം രൂപപരിണാമം പ്രാപിക്കുന്നുണ്ട്‌ ദൃശ്യം. സിനിമയിലെ കഥാപാത്രങ്ങളെക്കാൾ ആകാംഷ പ്രേക്ഷകന് നല്ക്കാൻ കഴിഞ്ഞത് തന്നെയാണ് ഈ സിനിമയുടെ വിജയം, സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞിരിക്കുന്നതും അവിടെ തന്നെയാണ്...

നല്ലൊരു സിനിമാനുഭവം സമ്മാനിച്ചതിനൊപ്പം മലയാളസിനിമ ജിത്തുവിനോട് കടപ്പെടെണ്ടത് നല്ല മൂന്ന് അഭിനേതാക്കളെ കാട്ടിതന്നതിനും കൂടെയാണ്. ഷാജോണ്‍, ആശാ ശരത്ത്, ബേബി എസ്തർ എന്നീ മൂന്നുപേർ ദ്രിശ്യത്തിനു നല്കിയ മൈലേജ് ചെറുതല്ല, കലിപൂണ്ട് നില്ക്കുന്ന സഹദേവന്റെ പുറകിൽ പേടിച്ചരണ്ടു നിൽക്കവേ ആ കണ്ണുകളിൽ ഒളിച്ചിച്ച ഭയം മതി ബേബി എസ്തർ എന്ന കൊച്ചുകുട്ടിയുടെ അഭിഅയമികവിന് അളവുകോലായി. കോമാളി വേഷങ്ങൾ മാത്രമല്ല കരുത്തുറ്റ കാമ്പുള്ള വേഷങ്ങളും കയ്യിൽ ഭദ്രമാണെന്ന് ഒറ്റപടത്തിലൂടെ തന്നെ ഷാജോണ്‍ തെളിയിച്ചിരിക്കുന്നു..

മോഹൻലാലിനെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത ഒരു കഥാപാത്രമാണ് ജോർജ്ജുകുട്ടി പക്ഷെ അതിസൂക്ഷ്മമായ സാധാരണമായ അസാധാരണത്വം ഒട്ടുമില്ലാതെ ചിലപ്പോഴെങ്കിലും ഇയാൾ അഭിനയിക്കാൻ മറന്നു പോകുന്നോ എന്ന തോന്നലുണ്ടാക്കും വിധം ലളിതമായി അഭിനയിച്ചു ഫലിപ്പിക്കാൻ മോഹൻലാലിനായിട്ടുണ്ട്, വരുണിനെ കുഴിച്ചുമൂടിയ കുഴിക്കരികിൽ ഇനി എന്ത് എന്നാലോചിച്ചു നിൽക്കുന്ന ആ ഒരൊറ്റ രംഗം മതി ലാൽ എന്ന അഭിനയപ്രതിഭയെ അളക്കാൻ..

നായകനും വില്ലനുമില്ലാതെ, ന്യൂ ജനറേഷന്റെ അവിഹിതമില്ലാതെ, വില്ലനേയും പരിവാരങ്ങളെയും ഒറ്റയ്ക്ക് നേരിട്ട് അടിച്ചു പറപ്പിക്കുന്ന അതിമാനുഷികത്വമില്ലാതെ, കള്ളോ,കഞ്ചാവോ ഫക്ക് വിളികളോ ഇല്ലാതെ തികച്ചും ലളിതമായി എന്നാൽ അത്രകണ്ട് നിസാരവൽക്കരിക്കാനാകാത്ത കരുത്തുറ്റ തിരക്കഥയാൽ ഒരു മികച്ച ക്രൈം ത്രില്ലറിൽ വന്നുകൂടരുതാത്ത ചെറിയ ചില തെറ്റുകളെ പോലും മറയ്ക്കുന്നതരത്തിൽ സിനിമ ഒരുക്കിയ ജിത്തു ജോസഫ് നിങ്ങളാണ് താരം...

ന്നലുണ്ടാക്കും വിധം ലളിതമായി അഭിനയിച്ചു ഫലിപ്പിക്കാൻ മോഹൻലാലിനായിട്ടുണ്ട്, വരുണിനെ കുഴിച്ചുമൂടിയ കുഴിക്കരികിൽ ഇനി എന്ത് എന്നാലോചിച്ചു നിൽക്കുന്ന ആ ഒരൊറ്റ രംഗം മതി ലാൽ എന്ന അഭിനയപ്രതിഭയെ അളക്കാൻ..

നായകനും വില്ലനുമില്ലാതെ, ന്യൂ ജനറേഷന്റെ അവിഹിതമില്ലാതെ, വില്ലനേയും പരിവാരങ്ങളെയും ഒറ്റയ്ക്ക് നേരിട്ട് അടിച്ചു പറപ്പിക്കുന്ന അതിമാനുഷികത്വമില്ലാതെ, കള്ളോ,കഞ്ചാവോ ഫക്ക് വിളികളോ ഇല്ലാതെ തികച്ചും ലളിതമായി എന്നാൽ അത്രകണ്ട് നിസാരവൽക്കരിക്കാനാകാത്ത കരുത്തുറ്റ തിരക്കഥയാൽ ഒരു മികച്ച ക്രൈം ത്രില്ലറിൽ വന്നുകൂടരുതാത്ത ചെറിയ ചില തെറ്റുകളെ പോലും മറയ്ക്കുന്നതരത്തിൽ സിനിമ ഒരുക്കിയ ജിത്തു ജോസഫ് നിങ്ങളാണ് താരം...

ആർക്കും വേണ്ടാത്ത ടെക്നോളജി കൾ

ആർക്കും  വേണ്ടാത്ത  ടെക്നോളജി കൾ 


പുതിയ സാങ്കേതിക വിദ്യ വരുമ്പോള്‍ പഴയത് ഔട്ട് ആകും അത് ഒരു നിയമമാണ്. മുന്‍പ് ഒരു സാങ്കേതി വിദ്യയുടെ ജീവിതകാലം 50 വര്‍ഷം വരെയാണെങ്കില്‍ അത് കുറഞ്ഞുവരുകയാണ്. അത് ചുരുങ്ങി ഇപ്പോള്‍ 10ന് താഴെയായിരിക്കുന്നു. നമ്മള്‍ ടെലിഗ്രാമിന്റെ അന്ത്യം നാം കണ്ടതാണ്, ഒപ്പം ഓഡിയോ ടേപ്പ്, വാക്ക്മാന്‍ തുടങ്ങിയവയോക്കെ അരങ്ങോഴിഞ്ഞു കഴിഞ്ഞു. ഇവിടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അരങ്ങോഴിയുന്ന അഞ്ച് ടെക്നോളജി ഉപകരണങ്ങള്‍ പറയുകയാണ്.

ബ്ലൂറേ ,ഡിവിഡി പ്ലേയര്‍സ്

ബ്ലൂറേ ഡിവിഡികളും പ്ലേയറുകളും അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇല്ലാതാകും എന്നാണ് റിപ്പോര്‍ട്ട്. സിനിമ ഡൗണ്‍ലോഡിങ്ങ് ഹൈക്വാളിറ്റിയില്‍ ലഭ്യമാകുന്നതോടെ ഡിസ്കുകളുടെ കാലം തീരുവാന്‍ പോകുകയാണ്. അമേരിക്കന്‍ മാര്‍ക്കറ്റില്‍ തന്നെ 8 ശതമാനം തളര്‍ച്ചയാണ് ബ്ലുറേ ഡിസ്ക് വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായത്. നമ്മുടെ ലാപ്ടോപ്പുകളുടെയും ഫോണുകളുടെ ശേഷിയും റെസല്യൂഷനും വര്‍ധിക്കുകയും മൊബൈല്‍ പോലും എച്ച്ഡിയാകുകയും ചെയ്യുന്നതോടെ വിസിആറിന്റെയും, വീഡിയോ ടാപ്പിന്റെയും ഗതിയാണ് ബ്ലൂറേയ്ക്കും പ്ലെയറിനും വരാന്‍ പോകുന്നത്.

കാറുകളിലെ ജിപിഎസ്

കാറുകളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത് ഒരു അനാവശ്യമായി മാറും എന്നത് തന്നെ കാര്യം. ആന്‍ഡ്രോയ്ഡ്, ഐ ഫോണ്‍ തുടങ്ങിയവ ഇപ്പോള്‍ തന്നെ ജിപിഎസ്, അല്ലെങ്കില്‍ സ്ഥാന നിര്‍ണ്ണയ അപ്ലികേഷനുകള്‍ കൂടുതലായി ലഭ്യമാക്കി കൊണ്ടിരിക്കുന്നു അതിനാല്‍ തന്നെ വെറുതെ കാറില്‍ ജിപിഎസ് ഘടിപ്പിക്കേണ്ട ആവശ്യം കുറഞ്ഞുവരുകയാണ്.

കഴിഞ്ഞ വര്‍ഷം മുതല്‍ ഇത്തരത്തിലുള്ള ജിപിഎസ് ഉപകരണങ്ങളുടെ വില്‍പ്പനയില്‍ 15-20 ശതമാനം ഇടിവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. 


ഡയല്‍ അപ്- ഇന്റര്‍നെറ്റ്

ഡയല്‍ അപ് ഇന്റര്‍നെറ്റാണ് ഇപ്പോഴും ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ 70 ശതമാനം ഇന്‍റര്‍നെറ്റ് ഉപയോക്തക്കള്‍ ഇപ്പോഴും ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് ദിവസം തോറും താഴോട്ട് പോകുകയാണ്. ബ്രോഡ് ബാന്റും , ത്രീജിയും ഫോര്‍ജിയും ഒക്കെ വരുന്ന കാലത്ത് എത്രത്തോളം ഇതിന് പിടിച്ച് നില്‍ക്കാന്‍ സാധിക്കും. ഗൂഗിളിന്റെയും മറ്റും ലോകം എങ്ങും ഫ്രീഇന്റര്‍നെറ്റ് എത്തിക്കാനുള്ള പദ്ധതിയും ഡയല്‍-അപിനെ ബാധിക്കും.

ഡിജിറ്റല്‍ ലോ-എന്‍ഡ് ക്യാമറകള്‍

മൊബൈല്‍ ക്യാമറകള്‍ അതിന്റെ എറ്റവും നൂതനമായ സങ്കേതങ്ങളാണ് ഇപ്പോള്‍ പരീക്ഷിക്കുന്നത്. 30000-25000 രൂപയുടെ ഫോണ്‍ വാങ്ങുന്ന ഒരു വ്യക്തിക്ക് പിന്നെ ഒരു ഡിജിറ്റല്‍ ക്യാമറയെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല. മാത്രവുമല്ല സാംസങ്ങ് അടക്കമുള്ള കമ്പനികള്‍ തങ്ങളുടെ ക്യാമറ വിഭാഗത്തെ മൊബൈല്‍ വിഭാഗവുമായി സംയോജിപ്പിക്കാന്‍ ഇരിക്കുകയുമാണ്. മാത്രവുമല്ല നിക്കോണ്‍, കാനോണ്‍ എന്നിവയോക്കെ ലോ എന്‍ഡ് ക്യാമറ രംഗത്ത് നിന്നും പിന്‍മാറാനുള്ള നീക്കത്തിലാണ്.

കാര്‍ കീ

ഫിസിക്കലായുള്ള കാര്‍ താക്കോലുകള്‍ ഡിജിറ്റല്‍ സിസ്റ്റത്തിലേക്ക് മാറുന്നത് അതിവേഗത്തിലായിരിക്കും. കീ ഇല്ലാതെ തന്നെ കാര്‍ നിയന്ത്രിക്കാന്‍ കഴിയുന്ന സിസ്റ്റമാണ് ഇനി നിലവില്‍ വരാന്‍ പോകുന്നത്.

Monday, 23 December 2013

ബിരിയാണി

 ബിരിയാണിയുടെ കൊതിയൂറുന്ന മണമാണ് കേരളമെമ്പാടുമിപ്പോള്‍.. വന്‍ നഗരങ്ങള്‍ കയ്യടക്കിവച്ചിരുന്ന ബിരിയാണിരുചികള്‍ ചെറുപട്ടണങ്ങള്‍ പിന്നിട്ട് ഇപ്പോള്‍വൈകുന്നേര ങ്ങളിൽ  ഗ്രാമങ്ങളി ലും  മസാലമണം പരത്തി  പലതരം ബിരിയാണികളുടെ ആവിപറക്കുന്ന ചിത്രങ്ങള്‍ ജനങ്ങളെ മാടിവിളിയ്ക്കുന്നു. ഹൈദ്രാബാദി ,തലശ്ശേരി ,കോഴിക്കോടൻ ,ധം . അതേ..
 കേരളം ബിരിയാണിപ്പിടിയിലമര്‍ന്നിരിയ്ക്കുന്നു... ഒരുകാലത്ത്തലശ്ശേരി യുടെ  കുത്തകയായിരുന്ന ബിരിയാണിരുചികള്‍ മലയാളികളുടെ നാവിലെ  രസമുകുളങ്ങളെ ഉദ്ദീപിപ്പിച്ചുകൊണ്ട് വ്യത്യസ്തമായ രുചികളുടെ ലോകത്തിലേക്ക്‌  കൂട്ടി കൊണ്ടു പോയിട്ട് നാലോ അഞ്ചോ വര്ഷം  മാത്രം പഴക്കംചെന്ന, ഈ പുതു ശൈലി  നമ്മുടെ വൈകുന്നേരങ്ങളെ രുചിയുടെ  പുതിയ ഒരു മാന്ത്രിക  ലോകത്തിലേക്ക്‌  കൂട്ടി കൊണ്ടുപോകുന്നു വിവിധ  ചേരുവയിൽ  കോഴി ,ബീഫ് ,മീൻ ,ചെമ്മീൻ ,കപ്പ ,ചക്ക  ഇങ്ങനെ പോകുന്നു ബിരിയാണിയുടെ പേരുകൾ 
 ആഘോഷങ്ങളെന്തുമാവട്ടെ, തീന്മേശകളില്‍ താരം ആവിപറക്കുന്ന ബിരിയാണി തന്നെ. മാംസാഹാരം നിഷിദ്ധമായ ചില വീടുകളിൽ  ഫ്രൈഡ് റൈസും സോയാബീന്‍ കറിയും സോസും  സോസേജുകളും വിശേഷാവസരങ്ങളില്‍ ഇടംപിടിക്കാന്‍ തുടങ്ങുന്നതും ബിരിയാണിപ്രേമത്തിന്റെ മറ്റൊരു വശമായി  കരുതാം.

Saturday, 21 December 2013

3G  ഫോണുകൾ 

3 G . ഫോണ്‍ ഉപയോക്താക്കളുടെ ഒരു പ്രധാന പരാതിയാണ് ബാറ്ററി വേഗം തീര്‍ന്നു പോകുന്നു എന്നത്. വിവര സാങ്കേതിക വിദ്യയുടെ മറ്റു മേഖലകളിലുണ്ടായ കുതിച്ചു ചാട്ടം ബാറ്ററി രംഗത്ത് ഉണ്ടായിട്ടില്ല എന്നത് ഒരു വലിയ പോരായ്മ തന്നെയാണ്. ആന്ദ്രോയ്ഡ്, ഐ ഒ.എസ്, വിന്‍ഡോസ്, സിംബയന്‍ ഫോണുകളില്‍ കണ്ണഞ്ചിക്കുന്ന പലതരത്തിലുള്ള ആപ്പുകള്‍ കാണാമെങ്കിലും അവയില്‍ മിക്കതും ബാറ്ററി കുടിച്ചു തീര്‍ക്കുന്നതില്‍ മുമ്പന്മാരാണ്. എന്നാല്‍ സുദീര്‍ഘമായ ബാറ്ററി സമയം വാഗ്ദാനം ചെയ്യുന്ന ഫലപ്രദമായ ആപ്ലിക്കേഷനുകള്‍ ഇല്ല എന്നു തന്നെ പറയാം. Advanced Task killer, Juice Defender തുടങ്ങിയ ആപ്പുകള്‍ ഫോണിന്റെ പ്രവര്‍ത്തന രീതി നിയന്ത്രിച്ച്് ബാറ്ററി കുറെയൊക്കെ ലാഭിക്കുമെങ്കിലും തമ്മില്‍ ഭേദം തൊമ്മന്‍ ആണ് അവ എന്നേ പറയാനുള്ളൂ. എങ്ങനെ ഉപയോഗിച്ചാലും ബാറ്ററി ദീര്‍ഘമായി നിലനില്‍ക്കുന്ന സാങ്കേതിക വിദ്യ കണ്ടുപിടിക്കുന്നതു വരെ, സൂക്ഷിച്ച് ഉപയോഗിക്കുക എന്ന ഒറ്റ വഴിയേ നമുക്കു മുന്നിലുള്ളൂ. ബാറ്ററി ലാഭിക്കാനുള്ള പത്ത് വിദ്യകള്‍ ഇതാ... 1. വൈബ്രേഷന്‍ ഓഫ് ചെയ്യുക: സാധാരണ റിംഗ്‌ടോണിനൊപ്പം വൈബ്രേഷന്‍ കൂടി ഓണ്‍ ആക്കിയിടുന്നത് ഫോണ്‍ ബാറ്ററി വേഗത്തില്‍ തീരാനിടയാക്കും. റിംഗ്‌ടോണുകളേക്കാള്‍ കൂടുതല്‍ ഊര്‍ജം വൈബ്രേഷന് ആവശ്യമാണ്. സ്‌ക്രീന്‍ ടച്ച് ചെയ്യുമ്പോള്‍ വൈബ്രേഷന്‍ ഒരു അലങ്കാരമായി കാണരുത്. അതും ബാറ്ററി വറ്റിക്കും. 2. SCREEN LIGHT / BRIGHTNESS കുറക്കുക: സ്‌ക്രീനിന് കൂടുതല്‍ വെളിച്ചം ഉപയോഗിക്കുന്നത് ബാറ്ററി കൂടുതല്‍ ചെലവാകാനിടയാക്കും. ഏറ്റവും കൂടിയ ബ്രൈറ്റ്‌നസ് സെറ്റ് ചെയ്യുമ്പോള്‍ മിക്ക ഫോണിലും ഈ മുന്നറിയിപ്പ് വരാറുണ്ട്. ഫോണില്‍ ഓട്ടോ ബ്രൈറ്റ്‌നസ് സംവിധാനം ആക്ടിവേറ്റ് ചെയ്യുന്നതാണ് ഉത്തമം. 3. SCREEN TIME OUT കുറക്കുക: ഉപയോഗിക്കാത്ത സമയത്ത് സ്‌ക്രീനില്‍ വെളിച്ചം തങ്ങിനില്‍ക്കുന്ന സമയം കുറക്കുക. സാധാരണ ഗതിയില്‍ 15 മുതല്‍ 30 സെക്കന്റ് വരെയാണ് ടൈമൗട്ട് ഉണ്ടാവാറുള്ളത്. ഇത് അഞ്ച് സെക്കന്റായി കുറച്ചാല്‍ ബാറ്ററി ലാഭിക്കാം. ഓരോ തവണയും ഉപയോഗം കഴിഞ്ഞയുടനെ സ്‌ക്രീന്‍ ഓഫ് ചെയ്യുന്നതും നല്ലതാണ്. 4. ആവശ്യമല്ലെങ്കില്‍ OFF ചെയ്യുക: മണിക്കൂറുകള്‍ ഫോണ്‍ ഉപയോഗിക്കില്ല എന്നുറപ്പുണ്ടെങ്കില്‍ അത് ഓഫ് ചെയ്യുന്നതാണ് നല്ലത്. സ്ലീപ്പ്, ഇനാക്ടീവ് മോഡുകളില്‍ ഇടുന്നതിനേക്കാള്‍ ബാറ്ററി ലാഭിക്കാന്‍ ഇതുകൊണ്ട് കഴിയും. ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഇടങ്ങളില്‍ ദീര്‍ഘനേരത്തെക്ക് കയറുമ്പോള്‍ ഓഫ് ചെയ്യാം. 5. CHARGING ശരിയായ രീതിയില്‍ : ബാറ്ററി ശരിയായ രീതിയില്‍ മാത്രം ചാര്‍ജ് ചെയ്യുക. ലിഥിയം ഓണ്‍, നിക്കല്‍ ബാറ്ററികളാണ് പൊതുവെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കാറുള്ളത്. ഇവ രണ്ടും തമ്മില്‍ കാതലായ വ്യത്യാസമുണ്ടെങ്കിലും ദിവസത്തില്‍ ഒരുതവണ എന്ന രീതിയില്‍ ചാര്‍ജ് ചെയ്യാം. ബാറ്ററി 20 ശതമാനത്തില്‍ കുറഞ്ഞാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് 100 ശതമാനം ചാര്‍ജ് ചെയ്യുന്നതാണ് നല്ലത്. ചാര്‍ജര്‍ കൈവശമുണ്ടെന്ന് കരുതി എല്ലായ്‌പോഴും ചാര്‍ജിലിടുന്നത് ബാറ്ററിയുടെ ബാക്ക്അപ്പ് ശേഷി നശിപ്പിക്കും. 6. OPEN AIR-ല്‍ വെക്കുക: കുടുസ്സായ ഇടങ്ങളില്‍ ഫോണ്‍ വെക്കുന്നത് ഫോണ്‍ ചൂടാകാനും റേഞ്ച് കണ്ടെത്തുന്നതിനായി കൂടുതല്‍ ആയാസപ്പെടാനും ഇടയാക്കും. ഇത് ബാറ്ററിയെ ബാധിക്കും. യാത്ര ചെയ്യുമ്പോഴും മറ്റും ഫോണ്‍ കൈയില്‍ വെക്കുന്നതാണ് നല്ലത്. ബാഗിലും ജീന്‍സ് പോക്കറ്റിലും ഇടുന്നത് ഒഴിവാക്കാം. 7. GPS പ്രവര്‍ത്തന രഹിതമാക്കുക: ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്ന ജി.പി.എസ് സംവിധാനം ആവശ്യമില്ലാത്ത സമയങ്ങളില്‍ ഓഫാക്കിയിടുക. സാറ്റലൈറ്റുകളിലേക്ക് ഡാറ്റ അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന സംവിധാനമാണല്ലോ ജി.പി.എസ്. കോള്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ഊര്‍ജം പലപ്പോഴും ഇതിന് ആവശ്യമായി വരാറുണ്ട്. ഫോണ്‍ ആക്ടീവ് അല്ലാത്തപ്പോഴും ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന GPS ബാറ്ററി കുടിക്കുന്നത് നമ്മള്‍ അറിയില്ല. 8. ബ്ലൂടൂത്ത്, വൈഫൈ, 3ജി/4ജി പ്രവര്‍ത്തന രഹിതമാക്കുക: ആവശ്യമില്ലാത്ത സമയങ്ങളില്‍ ബ്ലൂടൂത്ത്, വൈഫൈ, 3ജി അല്ലെങ്കില്‍ 4ജി സൗകര്യം പ്രവര്‍ത്തന രഹിതമാക്കുന്നത് ബാറ്ററി ലാഭിക്കാന്‍ നല്ലതാണ്. കണക്ഷന്‍ ഇല്ലാത്ത സമയങ്ങളില്‍ ഇവ സ്വയം തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കും. ഇത് ബാറ്ററി നഷ്ടപ്പെടാനിടയാക്കും. 9. ചൂടാവാതെ ശ്രദ്ധിക്കുക: സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിക്ക് പഥ്യം ചൂടില്ലാത്ത അവസ്ഥയാണ്. അതിനാല്‍ തുടര്‍ച്ചയായി ഉപയോഗിച്ച് ചൂടാക്കാതിരിക്കുക. ഫോണ്‍ ചൂടായെന്നു കണ്ടാല്‍ കുറച്ചുനേരം ഉപയോഗരഹിതമാക്കി വെക്കുക. അതുപോലെ സൂര്യതാപം നേരിട്ട് പതിക്കാത്ത രീതിയിലും ചൂടുള്ള യന്ത്രങ്ങളുടെ സമീപത്തും വെക്കരുത്. 10. App-കള്‍ Close ചെയ്യുക: പല ആപ്പുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കുന്ന സംവിധാനമാണ് മിക്കവാറും എല്ലാ സ്മാര്‍ട്ട് ഫോണുകളിലുമുള്ളത്. ഒരു ആപ്പ് തുറന്ന ശേഷം മറ്റൊന്നിലേക്ക് പോവാന്‍ അധികമാളുകളും ഉപയോഗിക്കുന്ന രീതി നേരെ HOME Button അമര്‍ത്തുകയാണ്. ഇത് തെറ്റാണ്. ഉപയോഗിക്കുന്ന ആപ്പില്‍ നിന്ന് Back Switch അമര്‍ത്തി ഹോം സ്‌ക്രീനില്‍ എത്തുന്നതാണ് ശരിയായ രീതി. പല ആപ്പുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോഴുള്ള ബാറ്ററി നഷ്ടം തടയാന്‍ Juice Defender തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കാം. സ്‌ക്രീന്‍ ഓഫ് ആകുന്നതോടെ ബാക്ക്ഗ്രൗണ്ടിലുള്ള പ്രവര്‍ത്തനം നിശ്ചലമാക്കുന്നതാണ് ഇത്തം ആപ്ലിക്കേഷനുകള്‍."v
പ്രതികരിക്കാത്തവർ 


കുറച്ചു നാൾ തലസ്ഥാന നഗരിയില്‍ ജീവിച്ചതിന്റെയും ദിവസവും സെക്രട്ടേറിയേറ്റ് ഏരിയ യിലൂടെ   നടക്കേണ്ടി വന്നിട്ടുള്ളതതിന്റെയും അനുഭവത്തില്‍ നിന്നും എഴുതുന്നതാണ് ഇത്.
ആദ്യം തന്നെ പലപ്പോഴും മനസ്സില്‍ തോന്നിയിട്ടുള്ളത്ാണെങ്കിലും, ഒരിക്കല്‍ പോലും പ്രതികരിക്കാന്‍ ധൈര്യം ഇല്ലാ ത്ത തുകൊണ്ട്‌  മനസ്സില്‍ പ്രാകി കടന്നു പോയിട്ടുള്ള ദിനങ്ങൾ  അനവധി ഉണ്ടായിട്ടും ഒരു  വീട്ടമ്മക്ക് പ്രതികരിക്കാൻ  തോന്നിയത്  അഭിവാദ്യങ്ങൾ  അർഹിക്കുന്നത് തന്നെയാണ്  ഇനി ഇതിൽ രാഷ്ട്രീയം ഉണ്ടെങ്കിൽ അത് ചികയാൻ ഒട്ടും ആഗ്രഹിക്കുന്നുമില്ല
തിരുവനന്തപുരത്ത്  ജീവിചിട്ടുള്ള  ഏതു മനുഷ്യനും  ഒരിക്കലെങ്കിലും പ്രതി കരിക്കണ മെന്നു  ചിന്തിച്ചിട്ടുള്ള തും  എന്നാൽ ഉണ്ടാകാവുന്ന ഭാവി ഷ്യ ത്ത്  ഓർത്ത്   സഹിക്കുക മാത്ര മാണ്‌  ചെയ്യുന്നത്.

  സമരങ്ങള്‍ക്കെതിരായിട്ടുള്ള ഒരു ആശയ പ്രകടനമല്ല ഇത്. സമരങ്ങള്‍ കേരളീയ സമൂഹത്തില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളെ കുറിച്ചു അജ്ഞ്ഞനുമല്ല. ജനത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ജനകീയ സമരങ്ങള്‍ പ്രോത്സഹിക്കപ്പെടേണ്ടതാണ്. ഇത്തരത്തിലുള്ള ശക്തമായ ജനകീയ സമരങ്ങള്‍ ഇല്ലാത്ത പക്ഷം ഭരണകൂടങ്ങളുടെ ഏകാധിപത്യം ജനജീവിതം ദുസ്സഹം ആക്കുമെന്നതില്‍ സംശയമില്ല.

തിരുവനന്തപുരം നഗരത്തിൽ ഒരോ ദിവസവും ഉണ്ടാകുന്ന ഗതാഗത കുരുക്കിന്‌ ഒരു പരിധി വരെ പാളയം മുതൽ  സ്റ്റാച്ച്യു ജംഗ്ഷൻ വരെ നടക്കുന്ന  പ്രതി ഷേധ  ജാഥ കളും സമരങ്ങളും കാരണമാകുന്നുണ്ട്‌
പലപ്പോഴും സമരങ്ങളുടെ ആവശ്യകത ചോദ്യം ചെയ്യപ്പെടുമ്പോൾ മറ്റൊരു കാര്യം ഓർക്കേണ്ടതുണ്ട്‌, പൊതുജനത്തിനു ബുദ്ധിമുട്ടാകരുത്‌ എന്നു കരുതിയെങ്കിലും ചിലപ്പോഴൊക്കെ ഭരണകൂടങ്ങൾ തങ്ങളുടെ ജന ദ്രോഹപരമായ നടപടികളെ തിരുത്താൻ നിർബന്ധിതരാകാറുണ്ട്‌.  ഇവിടെ  എല്ലാ രാഷ്ടീയ പാർട്ടികളും തങ്ങളെ വോട്ടുതന്നു വിജയിപ്പിച്ച സാധാരണക്കാരായ പൊതുജനത്തെ സൗകര്യപ്രദമായ  വിധത്തിൽ  മറക്കുകയാണ്‌. ചില സമരങ്ങൾ കാണുമ്പോൾ ഇവര്ക് വോട്ടു ചെയ്ത   സമ്മതിദായകന്റെ ഗതികേട് ഓർത്തു  പോകുകയാണ്