Wednesday, 18 December 2013

ഒരു മലബാറി മോഹം

ഒരു മലബാറി  മോഹം 

 കേരളത്തില്‍ ജോലി കിട്ടിയ അറബി, ബാപക്കെഴുതുന്ന കത്ത് !!! അസ്സലാമു അലൈകും, കൈഫ്‌ ഹാലക് യാ അബ്വീ, കോപ്പ്‌ അറബിയൊക്കെ മറന്നു ബാപ്പാ. ബാപ്പ വീട്ടിലെ മലയാളി ഹൌസ് മെയിഡായി വന്ന എന്റെ ഉമ്മാനെ കെട്ടിയത്‌ കൊണ്ട് ഇപ്പോള്‍ മലയാളം എഴുതാനും വായിക്കാനും പഠിച്ചു എന്ന്‍ കരുതുന്നു. ഇവിടെ കൊച്ചിയിലെ ഒരു സ്വകാര്യ എണ്ണ ഖനന കമ്പനിയില്‍ തന്നെയാണ് പണി. പണി ഭയങ്കര ബുദ്ധിമുട്ടൊക്കെത്തന്നെയാണ് ബാപ്പാ. അവിടന്ന് പഠിച്ച് വന്ന“ഓയില്‍ ലിഫ്റ്റിങ് ടെക്നോളജി” കോര്‍സിന്റെ സര്‍ട്ടിഫിക്കേറ്റ് ഇവിടത്തെ പഞ്ചായത്ത് അപ്പീസര്‍ പോലും അറ്റസ്റ്റ് ചെയ്തു തരുന്നില്ല. അത് അംഗീകാരം ഇല്ലാത്ത കോര്‍സാണത്രെ. അവര്‍ ബാപ്പാനെയും എന്നേയും അഡ്മിഷന് കോഴ വാങ്ങി പറ്റിച്ചതാ ബാപ്പാ. അവരുടെ “പൈലിങ് & സേഫ്റ്റി എഞ്ചിനീറിങ്” കോര്‍സും തട്ടിപ്പാണ് എന്ന കാര്യം മൂത്താപ്പാന്റെ മോനോട് പറയണം. റൂമില്‍ ഖത്തര്‍, കുവൈറ്റ്, ബഹറിന്‍ തുടങ്ങീ ദരിദ്ര രാജ്യത്ത് നിന്നുമുള്ള കുറച്ച് പേരും ഈ കമ്പനിയില്‍ ജോലി നോക്കുന്നു. കൂടാതെ ഒരു തമിഴ് നാട്ടു കാരനും റൂമില്‍ ഉണ്ട്. ഞങ്ങള്‍ പണിയെടുത്ത് പണിയെടുത്ത് വെയിലു കൊണ്ട് ആകെ കറുത്ത് കരുവാളിച്ച് കൂടെയുള്ള തമിഴന്റെ ചേലുക്കായി ബാപ്പാ. ഞങ്ങളുടെ സൂപ്പര്‍വൈസര്‍ ഒരു കരിവീട്ടി വീരാനിക്കാടെ മകന്‍ അയ്മൂട്ടിയാണ്. അവന്റെ ബാപ്പ പണ്ടെങ്ങാന്‍ ഗള്‍ഫില്‍ ഒരു അറബി വീട്ടില്‍ പണിക്കു നിന്നിരുന്നത്രേ. അന്നു നമ്മള്‍ അവരെ പീഡിപ്പിച്ച് പണിയെടുപ്പിച്ചതിന്റെ ദേഷ്യം ഇപ്പോള്‍ ഞങ്ങളോടാണ് തീര്‍ക്കുന്നത്. പിന്നെ ദുബായിയിലെ പുറമ്പോക്കില്‍ താമസിക്കുന്ന നമ്മുടെ അമ്മായിയുടെ മകന്‍ ഇവിടെ അടുത്തുള്ള ഒരു വീട്ടില്‍ ഹൌസ് ഡ്രൈവറായി ജോലിയെടുക്കുന്നുണ്ടെന്ന് അറിഞ്ഞു. ഇവിടെ ഞായറാഴ്ചയും ഓവര്‍ടൈം പണി ഉള്ളത് കൊണ്ട് അവനെ കാണാന്‍ പോകാന്‍ കഴിയാറില്ല.“അല്‍ മാജിദ് സുല്‍താനി അല്‍ ഗല്‍താനി” എന്ന അവന്റെ പേര് അവര്‍ “കോരന്‍” എന്നാണ് വിളിക്കുന്നത്. പണ്ട് ഗള്‍ഫില്‍ ഗ്രോസറി നടത്തി പണക്കാരായ ഒരു കുടുംബമാണ് അത്. പണ്ട് അവരുടെ ഗ്രോസറിയില്‍ കയറി അറബി പിള്ളേര്‍ വഴക്കുണ്ടാക്കാറുള്ളതിന്റെ ദേഷ്യമാണ് അവര്‍ക്ക്. അവന് ഭക്ഷണത്തിന്റെ കാര്യത്തില്‍ വലിയ കുഴപ്പമില്ല. ആ വീട്ടുകാരുടെ മുന്‍ തലമുറക്കാര്‍ കഴിക്കാറുണ്ടായിരുന്ന “കഞ്ഞി” അതിന്റെ സൈഡ് ഡിഷായ “ചമ്മന്തി”പിന്നെ വിശേഷ ദിവസങ്ങളില്‍ “ചുട്ട പപ്പടവും ചക്കകൂട്ടാന്‍ വെച്ചതും ഉണ്ടാകും കൂടുതല്‍ അവിവരം അടുത്ത കത്തില്‍ അരീക്കാം .

No comments:

Post a Comment